പൂഞ്ഞാർ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൻ്റെ ഫണ്ടുപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് എസ്ഡിപിഐ നേതാവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടും ചാനൽ ചർച്ചയും വാർത്തയും നൽകാൻ കഴിവില്ലാത്ത മാധ്യമ മേഖലയെ പരിഹസിച്ച് ബി ജെ പി നേതാവ് പി.സി.ജോർജ്. ഫേസ്ബുക്കിലാണ് മലയാള മാധ്യമങ്ങളെ പരിഹസിച്ച് പി.സി.ജോർജിൻ്റെ പോസ്റ്റിങ് പ്രത്യക്ഷപ്പെട്ടത്. വായിക്കുക- ഇക്കഴിഞ്ഞ രണ്ടു വർഷകാലയളവിൽ കള്ള കേസിൽ പെടുത്തിയും ചില സത്യങ്ങൾ പറഞ്ഞതിന്റെ പേരിൽ ആരെയൊക്കെയോ പ്രീതിപ്പെടുത്താനുമായി എന്നെ മൂന്ന് തവണ അറസ്റ്റ് ചെയ്തു.
ഓരോ അറസ്റ്റ് നടന്നപ്പോളും അതിനെ സ്വാഗതം ചെയ്യാനും അറസ്റ്റ് വൈകിയപ്പോൾ അറസ്റ്റിനു വേണ്ടി മുറവിളി കൂട്ടാനും അന്തി ചർച്ച നടത്തി എന്നെ തീർത്തു കളയാനും ഇടതു വലതു രാഷ്ട്രീയക്കാരും കുറച്ചു മാധ്യമങ്ങളും
കുറച്ചു സ്വയം പ്രഖ്യാപിത സാംസ്കാരിക നേതാക്കളും ഉണ്ടായിരുന്നു.
കല്ലറങ്ങാട്ടു പിതാവിനെതിരെ കൊലവിളി നടത്താനും ഇവരെല്ലാം മുൻപിൽ ഉണ്ടായിരുന്നു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐ ദേശീയ നേതാവിനെ കള്ള പണ കേസിൽ അറസ്റ്റ് ചെയ്തപ്പോൾ ഇവരെ ആരെയും മഷിയിട്ടു നോക്കിയിട്ട് ഞാൻ കണ്ടില്ല.
ജിഹാദിനു വേണ്ടി നിലകൊള്ളുന്നതെന്ന പ്രഖ്യാപിത ലക്ഷ്യമുള്ള ദേശ ദ്രോഹ പ്രവർത്തനം നടത്തിയ ആളെ അറസ്റ്റ് ചെയ്തതിനെ സ്വാഗതം ചെയ്തു ഒരു ഫേസ്ബുക് പോസ്റ്റ് ഇടാൻ പോലും കേരളത്തിലെ ഇടതു വലതു രാഷ്ട്രീയക്കാർക്ക് മടി.
വഖഫ് ഭേദഗതിക്ക് എതിരെ പ്രമേയം പാസ്സാക്കിയവർ,
മലയാളി പെൺകുട്ടി ഹമസ് ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ മടിച്ചവർ,
ഹമാസിനെ വെള്ള പൂശുന്നവർ ഇവരിൽ നിന്നൊക്കെ
ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട എന്നറിയാം എന്നാലും
കേരളത്തിലെ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, കേരള കോൺഗ്രസ്, ലീഗ് നേതാക്കളെ ഞാൻ വെല്ലു വിളിക്കുന്നു.
നിങ്ങള്ക്ക് പരസ്യമായി ഫൈസിയുടെ അറസ്റ്റിനെ സ്വാഗതം ചെയ്യുവാൻ തന്റേടം ഉണ്ടോ?
ഞാൻ പരസ്യമായി
എസ് ഡി പി ഐ കൊടി പിടിക്കുകയും അവരുടെ ലക്ഷ്യം മനസിലാക്കിയപ്പോൾ തന്റേടത്തോടെ പരസ്യമായി അവരെ തള്ളി പറഞ്ഞിട്ടുമുണ്ട്. എത്ര രാഷ്ട്രീയക്കാർ ആ തന്റേടം കാണിക്കും എന്നറിയാൻ ആഗ്രഹമുണ്ട്
Channels and media are silent and there is no discussion even after SDPI chief is lifted. sneered PC George.